India

കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിട്ടു; ശ​ശി ത​രൂരിന്റെ പരാതിയിൽ അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തിരെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി:  കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന്‍റെ പ​രാ​തി​യി​ൽ റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ൻ ഇ​ൻ ചീ​ഫ് അ​ർ​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസിലെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടുകളും പൊലീസ് റെക്കോർഡുകളും പു​റ​ത്തു​വി​ട്ടു  എന്ന് ചൂണ്ടിക്കാട്ടി തരൂർ നൽകിയ പരാതിയിലാണ് ഉത്തരവ്.

കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആർ സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. ഡ​ൽ​ഹി കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.അന്വേഷണം പുരോ​ഗമിക്കുന്ന ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് അനുവദനീയമല്ലെന്ന് തരൂർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ചാനലിന് റേറ്റിം​ഗ് കൂട്ടുന്നതിനായി അ​ർ​ണാ​ബ് ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തിയെന്നും ത​ന്‍റെ ഇ-​മെ​യി​ൽ വിവരങ്ങൾ അനുവാദമില്ലാതെ ചോർത്തിയെന്നും തരൂർ പരാതിയിൽ ആരോപിച്ചു. ഏപ്രിൽ നാലാം തിയതി കേസ് വീണ്ടും പരി​ഗണിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം