പ്രതീകാത്മക ചിത്രം 
India

രഹസ്യസന്ദേശവുമായി പാകിസ്ഥാനില്‍ നിന്ന് പ്രാവ്, നാട്ടുകാര്‍ പിടികൂടി; അന്വേഷണം

ജമ്മുകശ്മീരില്‍ ചാരപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ചാരപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി. പ്രാവിനെ പരിശോധിച്ചപ്പോള്‍ കോഡുഭാഷയിലുളള രഹസ്യ സന്ദേശം ലഭിച്ചതായി ജമ്മു കശ്മീര്‍ അധികൃതര്‍ വ്യക്തമാക്കി.

ജമ്മു കശ്മീരില്‍ കത്തുവ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് സംഭവം. പാകിസ്ഥാനില്‍ നിന്ന് പറന്നുവന്ന പ്രാവ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നി പിടികൂടിയ പ്രാവിനെ പരിശോധിച്ചപ്പോഴാണ് കോഡുഭാഷയിലുളള രഹസ്യ സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിന് പ്രാവിനെ കൈമാറുകയായിരുന്നു. കോഡുഭാഷയുടെ അര്‍ത്ഥം കണ്ടെത്താനുളള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

ഇന്നലെയാണ് ഹിരാനഗര്‍ സെക്ടറിലെ മന്യാരി ഗ്രാമത്തിലുളളവര്‍ പ്രാവിനെ കണ്ടത്. ഒരു കാലിനോട് ചേര്‍ന്ന് ഒരു വളയം കെട്ടിയിട്ട നിലയിലാണ് പ്രാവിനെ കണ്ടെത്തിയത്. ചില നമ്പറുകള്‍ രേഖപ്പെടുത്തിയ നിലയിലായിരുന്നു വളയമെന്ന്  കത്തുവ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21