India

രാജസ്ഥാനില്‍ ഭരണ പ്രതിസന്ധി? എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

രാജസ്ഥാനില്‍ ഭരണ പ്രതിസന്ധി? എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാഷ്ട്രീയ പ്രതിസന്ധി മൂര്‍ധന്യത്തിലെത്തിയ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് രാത്രിയാണ് യോഗം നടക്കുന്നത്. എംഎല്‍മാരോടും മന്ത്രിമാരോടും യോഗത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ആശോക് ഗഹ്‌ലോട്ടും തമ്മില്‍ കുറച്ചു കാലമായി തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് പ്രതിസന്ധി സങ്കീര്‍ണമാക്കിയത്. 

അതിനിടെ തന്നെ പിന്തുണയ്ക്കുന്ന എംഎഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അശോക് ഗെഹ്‌ലോട്ട് യോഗം വിളിച്ചത്. 

ഡല്‍ഹിയിലുളള സച്ചിന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും അതിനിടെ വന്നിരുന്നു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപിയിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമായി നില്‍ക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'