India

രാജസ്ഥാനില്‍ സിറ്റിംഗ് എംപിയ്ക്ക് സീറ്റ് നല്‍കി; ബിജെപി യോഗത്തില്‍ കയ്യാങ്കളി ( വീഡിയോ)

രാജസ്ഥാനില്‍ സിറ്റിംഗ് എംപിയ്ക്ക് സീറ്റ് നല്‍കി - ബിജെപി യോഗത്തില്‍ കയ്യാങ്കളി ( വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി സിറ്റിംഗ് എംപിയ്ക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധം ശക്തം. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. യോഗത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. പിന്നാലെ ഏറ്റുമുട്ടുന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

സീക്കാര്‍ മണ്ഡലത്തില്‍ സുമേദാനന്ദ് സരസ്വതിക്ക് വീണ്ടും സീറ്റ് നല്‍കിയതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥി പങ്കെടുക്കാനെത്തിയ യോഗത്തിലായിരുന്നു പ്രവര്‍ത്തകരുടെ ബഹളം. യോഗം തുടങ്ങിയതിന് ശേഷവും പ്രവര്‍ത്തകര്‍ ബഹളം തുടര്‍ന്നു. 

ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തുവന്നപ്പോള്‍ പതിനാല് സിറ്റിംഗ് എംപിമാര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എക വനിത എംപി സന്തോഷ് അലാവട്ടിനെ മാറ്റിയിരുന്നു. 25 സീറ്റുകളില്‍ പതിനാറ് സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും