India

രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

വെല്ലൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ആത്മഹത്യാശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വെല്ലൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ആത്മഹത്യാശ്രമം. 

നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസില്‍ 29 വര്‍ഷമായി തടവ് അനുഭവിക്കുകയാണ് നളിനി. ഇനിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിക്ക് മുതിര്‍ന്നത്. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് യഥാര്‍ഥ കാരണമെന്ന് അറിയേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ  അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍  ജയിലില്‍നിന്ന് വിളിച്ചിരുന്നെന്നും നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും പുകഴേന്തി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍