India

രാജ്യത്തെ എല്ലാ ഗാന്ധിയും രാഹുല്‍ഗാന്ധിയല്ല : ചീഫ് ജസ്റ്റിസ്

രാഹുല്‍ഗാന്ധി രണ്ടു തവണ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ് ലി ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരായ കോടതി അലക്ഷ്യകേസില്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകയെ കുടഞ്ഞ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ചൗക്കീദാര്‍ ചോര്‍ഹെ ആരോപണത്തിന് സുപ്രിംകോടതി വിധിയെയും രാഹുല്‍ ഉപയോഗിച്ചെന്നും, ഇത് കോടതി അലക്ഷ്യമാണെന്നും അഭിഭാഷക രുചി കോഹ്‌ലി വ്യക്തമാക്കി. 

മിസ്റ്റര്‍ ഗാന്ധിയുടെ പ്രസ്താവന... എന്ന് അഭിഭാഷക പറഞ്ഞപ്പോഴാണ്, ഏത് ഗാന്ധിയെന്ന് ചീഫ് ജസ്റ്റിസ് എടുത്ത് ചോദിച്ചത്. രാഹുല്‍ഗാന്ധിയെന്ന് ഹര്‍ജിക്കാരിയായ ബിജെപി നേതാവ് മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ്‌ലി മറുപടി നല്‍കി. അപ്പോഴാണ് രാജ്യത്തെ എല്ലാ ഗാന്ധിയും രാഹുല്‍ഗാന്ധി അല്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്. 

കേസില്‍ രാഹുല്‍ഗാന്ധി രണ്ടു തവണ സത്യവാങ്മൂലം സമര്‍പ്പിച്ചെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ് ലി ചൂണ്ടിക്കാട്ടി. ആദ്യ സത്യവാങ്മൂലത്തിന് സമാനമാണ് രണ്ടാമത്തേതെന്നും, തന്റെ പ്രസ്താവനയെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും അഭിഭാഷക പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ഗാന്ധി മനപ്പൂര്‍വം സുപ്രിംകോടതിയെ ഉപയോഗിച്ചെന്നും മീനാക്ഷി ലേഖിക്കുവേണ്ടി ഹാജരായ മുകുല്‍ റോഹ്ത്തഗിയും ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?