India

രാജ്യത്തെ കോവിഡ് കേസുകള്‍ 78,000 കടന്നു; 24 മണിക്കൂറിനുള്ളില്‍ 3722പേര്‍ക്ക് രോഗബാധ; മരിച്ചത് 134പേര്‍, ആകെ മരണം 2549

. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,003 ആയി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3722 കോവിഡ് പോസിറ്റീവ് കേസുകള്‍. 134 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 78,003 ആയി. ഇവരില്‍ 49,219പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2549പേര്‍ മരണത്തിന് കീഴടങ്ങി.

രാജ്യത്ത് പ്രതിദിനം മരണനിരക്ക് കൂടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 33 ശതമാനംപേര്‍ രോഗമുക്തരാകുന്നു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കാല്‍  ലക്ഷത്തോളം പോസ്റ്റീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. തുടര്‍ച്ചയായി എട്ടാം ദിവസവും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അത് 1100, 1200 ആയിരുന്നെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,922 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും അഭിപ്രായപ്പെടുന്നത്. സമൂഹവ്യാപനം ഉണ്ടായോ എന്നറിയുന്നതിനുള്ള സീറോ സര്‍വേ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഈ സര്‍വേ പത്തുദിവസം നീണ്ടുനില്‍ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം