India

'രാജ്യത്തെ തുണ്ടം തുണ്ടമാക്കി വിഭജിക്കാന്‍ പറയുന്ന നീ ഒരിക്കലും വിജയിക്കില്ല'- കനയ്യ കുമാറിനെ വിമര്‍ശിച്ച് ബിജെപി എംപി

ബഗുസരായയില്‍ മത്സരിച്ച് പരാജയപ്പെട്ട കനയ്യ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നടനും ബിജെപി എംപിയുമായ രവി കിഷന്‍

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പുര്‍: ബഗുസരായയില്‍ മത്സരിച്ച് പരാജയപ്പെട്ട സിപിഐ നേതാവും മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നടനും ബിജെപി എംപിയുമായ രവി കിഷന്‍. രാജ്യത്തെ തുണ്ടം തുണ്ടമാക്കി വിഭജിക്കാന്‍ പറയുന്നവര്‍ക്ക് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കില്ലെന്ന് രവി കിഷന്‍ വിമര്‍ശിച്ചു. 

ദേശ വിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനെതിരെ സംസാരിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിനെ അവഹേളിക്കുകയും ചെയ്താല്‍ ഒരിക്കലും വിജയിക്കാന്‍ സാധിക്കില്ല. രാജ്യത്തെ തുണ്ടം തുണ്ടമാക്കി വിഭജിക്കാന്‍ പറയുകയാണെങ്കില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കില്ലെന്നും രവി കിഷന്‍ കനയ്യ കുമാറിനെതിരെ വിമര്‍ശിച്ചു. 

ബഗുസരായയില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കനയ്യ കുമാര്‍ ബിജെപി നേതാവ് ഗിരിരാജ് സിങിനോടാണ് പരാജയപ്പെട്ടത്. യുപിയിലെ ഗൊരഖ്പൂരില്‍ നിന്നാണ് രവി കിഷന്‍ വിജയിച്ചത്. 

നേരത്തെ 2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജ്വാന്‍പുരില്‍ മത്സരിക്കാനിറങ്ങിയ രവി കിഷന്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് 2016ലാണ് രവി കിഷന്‍ ബിജെപിയില്‍ ചേര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT