India

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അക്രമം വർധിക്കുന്നു: മൻമോഹൻ  സിങ്

രാജ്യത്ത്​ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്.ഇത്തരം സംഭവങ്ങൾ പരിശോധിച്ചില്ലെങ്കിൽ അത്​ രാജ്യത്തി​​ന്റെ ജനാധിപത്യത്തിന്​ തന്നെ ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത്​ ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന്​ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​. ഇത്തരം സംഭവങ്ങൾ പരിശോധിച്ചില്ലെങ്കിൽ അത്​ രാജ്യത്തി​​ന്റെ ജനാധിപത്യത്തിന്​ തന്നെ ഭീഷണിയാവുമെന്നും മൻമോഹൻ പറഞ്ഞു. പഞ്ചാബ്​ യൂനിവേഴ്​സിറ്റിയിലെ സെമിനാറിൽ സംസാരിക്കവെയാണ്​ ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​​.

ഇന്ത്യൻ ജനതയെ മതം, ജാതി, ഭാഷ, സംസ്​കാരം എന്നിവയുടെ പേരിൽ വേർതരിക്കാനുള്ള നീക്കമാണ്​ നടക്കുന്നത്. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്​. ഇന്ത്യയിൽ വ്യക്​തി സ്വാതന്ത്രത്തിനാണ്​ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മൻമോഹൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്കാണ്​ രാജ്യം ഇപ്പോൾ പ്രാധന്യം നൽകേണ്ടത്​. രാജ്യത്ത്​ വളർന്നു വരുന്ന അസമത്വം സാമ്പത്തിക വളർച്ചക്ക്​ ഭീഷണിയാണെന്നും മൻമോഹൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം