India

രാജ്യത്ത് മന്‍മോഹന്‍സിങിനെ പോലെ വിവരമുള്ള പ്രധാനമന്ത്രിയുടെ കുറവുണ്ടെന്ന് കെജ്‌രിവാള്‍

പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി  - വിവരമുള്ള പ്രധാനമന്ത്രിമാര്‍ക്ക് മാത്രമെ രാജ്യത്തിന് ഒരു ദിശാബോധം നല്‍കാനാവൂ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. രാജ്യത്ത് മന്‍മോഹന്‍ സിങിനെ പോലെ വിവരമുള്ള പ്രധാനമന്ത്രിയുടെ കുറവുണ്ടെന്നായിരുന്നു മോദിക്കെതിരായ കെജ്രിവാളിന്റെ പരാമര്‍ശം. 

മന്‍മോഹന്‍ സിംഗിനെപ്പോലെയുള്ള വിദ്യാസമ്പന്നരായ പ്രധാനമന്ത്രിമാരെ ജനങ്ങള്‍ക്ക് നഷ്ടമാവുകയാണ്. വിവരമുള്ള പ്രധാനമന്ത്രിമാര്‍ക്ക് മാത്രമെ രാജ്യത്തിന് ഒരു ദിശാബോധം നല്‍കാനാവൂ. പ്രധാനമന്ത്രി വിദ്യാസമ്പന്നനായിരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുകയാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. രൂപയുടെ വിലയിടിയുന്നത് സംബന്ധിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും ഇതോടൊപ്പം കെജ്രിവാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും ബിരുദത്തിന്റെ ആധികാരികത സംബന്ധിച്ചും നിരവധി തവണ കെജരിവാള്‍ രംഗത്തെത്തിയിരുന്നു.  ഡല്‍ഹിയിലെ ജലദൗര്‍ലഭ്യം സംബന്ധിച്ച് ബിജെപി വ്യത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും കെജ് രിവാള്‍ ആരോപിക്കുന്നു. 2013ലെ ഡല്‍ഹി തിരഞ്ഞെടപ്പ് പ്രചാരണത്തിലും തുടര്‍ന്നുവന്ന ലോകസഭാ പ്രാചരണ വേളയിലും മന്‍ഹോന്‍ സിംഗിനെതിരെ ശക്തമായ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് കെജ് രിവാള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT