India

രാജ്യസഭയിലേക്ക് ബിജെപിക്ക് ബിജെഡി പിന്തുണ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഷ്ണവിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭ്യര്‍ത്ഥിച്ചിരുന്നതായി ബിജെഡി പ്രസിഡന്റ് നവീന്‍ പട്‌നായിക്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഒഡീഷയിലെ രാജ്യസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ബിജെഡി.  മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയും ബിജെഡി പ്രഖ്യാപിച്ചു.

മൂന്നാമത്തെ സീറ്റില്‍ മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഷ്ണവിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭ്യര്‍ത്ഥിച്ചിരുന്നതായി ബിജെഡി പ്രസിഡന്റ് നവീന്‍ പട്‌നായിക് പറഞ്ഞു. 

ജൂലായ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അച്യുത സാമന്ത, പ്രതാപ് കേസരി, സൗമ്യ രജ്ഞന്‍ പട്‌നായിക് എന്നിവര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ജെഫ്രി ആര്‍ച്ചര്‍ അന്തരിച്ചു; ഡിസിസി ഓഫീസ് ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ അറസ്റ്റില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇനി 'ടി20 വെടിക്കെട്ട്'! ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

'ഉടുമ്പ് എത്തിയാല്‍ സ്ഥിതി വഷളാകും'; മന്ത്രി എത്തുംമുന്‍പെ 'കസ്റ്റഡിയില്‍'

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി