India

രാമക്ഷേത്ര നിര്‍മാണം തടസപ്പെടുത്തിയാല്‍ ഹജ് തീര്‍ഥയാത്ര അനുവദിക്കില്ലെന്ന് ബിജെപി എംഎല്‍എ

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജെപി എംഎല്‍എ ആയ ബ്രിജ്ഭൂഷണ്‍ രജ്പുത്തിന്റെ ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുസ്ലീംങ്ങളെ ഹജ് തീര്‍ഥാടനത്തിന് പോകാന്‍ അനുവദിക്കില്ലെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബിജെപി എംഎല്‍എ ആയ ബ്രിജ്ഭൂഷണ്‍ രജ്പുത്തിന്റെ ഭീഷണി. 

ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി എംഎല്‍എയുടെ പ്രതികരണം. മുംസ്ലീം വിഭാഗക്കാര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തടയപ്പെടുത്തിയാല്‍ നിങ്ങളുടെ എംഎല്‍എ ഗുദ്ദ രജ്പുത് മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടനം തടസപ്പെടുത്തുമെന്നുമാണ് ബ്രിജ്ഭൂഷണിന്റെ ഭീഷണി. 

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ മറുപടി നല്‍കും. അതിലൂടെ ഹിന്ദു സമുദായത്തിന് നേര്‍ക്ക് വിരലുയര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും ബിജെപി എംഎല്‍എ വീഡിയോയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎന്‍ജി വിലയും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വര്‍ധന

റിവേഴ്‌സിട്ട് സ്വര്‍ണവില; 1,17,000ല്‍ താഴെ തന്നെ

എംഡിഎംഎ കടത്താനും ആംബുലന്‍സ്; ബീക്കണ്‍ ലൈറ്റിട്ട് കുതിച്ചെത്തി; സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; അറസ്റ്റ്

'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ

'അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി പറഞ്ഞു'; ലക്ഷ്മി പ്രിയയ്ക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

SCROLL FOR NEXT