India

രാമസേതു നിര്‍മ്മിച്ചത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെന്ന് കേന്ദ്രമന്ത്രി; നിശബ്ദരായി ഐഐടി വിദ്യാര്‍ത്ഥികള്‍

രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന വാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാമസേതു നിര്‍മിച്ചത് ഇന്ത്യക്കാരായ എന്‍ജിനീയര്‍മാരാണെന്ന വാദവുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് ഈ അവകാശവാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. മന്ത്രിയുടെ പ്രസംഗം കേട്ട് സദസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഒന്നടങ്കം നിശബ്ദരായെങ്കിലും എന്തെങ്കിലും പറയൂ എന്നു ആവര്‍ത്തിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൈയടിക്കുകയും ചെയ്തു.

'പുരാതനകാലത്ത് നമ്മുടെ രാജ്യത്ത് മികച്ച എന്‍ജിനീയര്‍മാരുണ്ടായിരുന്നു എന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടോ? ഉദാഹരണത്തിന്, രാമസേതു നിര്‍മിച്ചത് ആരാണ്? യു.എസിലെയും ബ്രിട്ടനിലെയും ജര്‍മനിയിലെയും എന്‍ജിനീയര്‍മാരാണോ ? അല്ല, നമ്മുടെ എന്‍ജിനീയര്‍മാരാണ്. ഇപ്പോഴും ഇത് ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്' - രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

തൊട്ടുപിന്നാലെ സംസ്‌കൃത ഭാഷയാണ് ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയെന്നും സ്വയം വിഷം കഴിച്ച് ലോകത്തെയാകെ രക്ഷിച്ചയാളാണ് പരമശിവനെന്നും മന്ത്രി പറഞ്ഞു. സംസ്‌കൃതം ദൈവത്തിന്റെ ഭാഷയാണ്. ഭാവിയില്‍ സംസാരിക്കുന്ന കമ്പ്യൂട്ടറുകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍ ആ കമ്പ്യൂട്ടറുകള്‍ക്ക് ഏറ്റവും അനുയോജ്യമായതും ശാസ്ത്രീയമായതുമായ ഭാഷ സംസ്‌കൃതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT