India

രാമേശ്വരത്ത് സൂര്യന് ചുറ്റും പ്രകാശവലയം, അമ്പരന്ന് നാട്ടുകാര്‍ (വീഡിയോ)

തമിഴ്‌നാട്ടില്‍ രാമേശ്വരത്ത് സൂര്യന് ചുറ്റുമുളള പ്രകാശവലയം കണ്ട് അമ്പരന്ന് നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ രാമേശ്വരത്ത് സൂര്യന് ചുറ്റുമുളള പ്രകാശവലയം കണ്ട് അമ്പരന്ന് നാട്ടുകാര്‍. അരമണിക്കൂറിലധികം നേരമാണ് ഈ പ്രതിഭാസം നീണ്ടുനിന്നത്. ഇതിന്റെ വീഡിയോ വ്യാപകമാണ് പ്രചരിക്കുന്നത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. സൂര്യന് ചുറ്റുമുളള പ്രകാശവലയം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അമ്പരന്ന നാട്ടുകാര്‍ തടിച്ചുകൂടി. എന്താണ് ഈ പ്രതിഭാസം എന്ന് അറിയാനുളള ആകാംക്ഷയിലായിരുന്നു നാട്ടുകാര്‍.
ഏകദേശം അരമണിക്കൂറിലധികം നേരം ഈ പ്രതിഭാസം നീണ്ടുനിന്നത്.

മണ്‍സൂണ്‍ കാലമാണെങ്കിലും മഴ മേഘങ്ങള്‍ മാറിനില്‍ക്കുകയായിരുന്നു. അതിനിടെയാണ് ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്. ഇത് നിരവധിപ്പേരാണ് വീഡിയോയില്‍ പകര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി