India

'രാഷ്ട്രീയ നേതാക്കള്‍ വേണ്ട'; ലോക്പാല്‍ സമരവേദിയില്‍ രാഷ്ട്രീയക്കാരെ വിലക്കി അണ്ണാഹസാരെ; സമരം രണ്ടാം ദിവസത്തിലേക്ക്

സമരത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് സമരപ്പന്തലില്‍ എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് സമരപ്പന്തലില്‍ എത്തുന്നത്. എന്നാല്‍ സമരവേദിയില്‍ രാഷ്ട്രീയ നേതാക്കള്‍ എത്തുന്നതിനെ അണ്ണാഹസാരെ വിലക്കി. 

സമരത്തിന്റെ ആദ്യ ദിവസം അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി കര്‍ഷകരുടേയും ചെറുപ്പക്കാരുടേയും വലിയ സംഘമാണ് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ എത്തിയത്. ഏഴ് വര്‍ഷം മുന്‍പ് അണ്ണാഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അംഗീകരിച്ചത്. 

എന്നാല്‍ ഇതേവരെ സര്‍ക്കാര്‍ ലോക്പാലിനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീണ്ടും ഹസാരെ സമരമുഖത്തേക്ക് എത്തിയത്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് 21 കത്തുകള്‍ അയച്ചിരുന്നെന്നും അതിനൊന്നും മറുപടി ലഭിച്ചില്ലെന്നും ഹസാരെ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത