നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി/ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
India

രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം പറഞ്ഞത് നെല്‍സണ്‍ മണ്ടേല: പ്രിയങ്ക ഗാന്ധി

ആഫ്രിക്കന്‍ വര്‍ണ വിവേചന സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രിക്കന്‍  സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങുവാന്‍ മറ്റാരും പറയുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു, 

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ 101ാം ജന്‍മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 

'എനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു (മറ്റാരും പറയുന്നതിന് മുമ്പേ രാഷ്ട്രീയത്തിലിറങ്ങണമെന്ന് പറഞ്ഞ വ്യക്തി!). അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മണ്ടേലയ്‌ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT