India

രാഹുലും പ്രിയങ്കയും എവിടെ?; കശ്മീരിനെ കുറിച്ച് ഒന്നും മിണ്ടാതെ കോണ്‍ഗ്രസ് 'ഹൈക്കമാന്‍ഡ്'

പാര്‍ട്ടിക്കുളളില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി രാവിലെ കോണ്‍ഗ്രസ് എംപിമാരുടെ യോഗം  വിളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഇതുവരെ പ്രതികരിക്കാത്തത് ശ്രദ്ധേയമാകുന്നു. മുഖ്യപ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ നിര്‍ണായക വിഷയത്തില്‍ ഇരുനേതാക്കളും പ്രതികരിക്കാത്തത് കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശ സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.  കഴിഞ്ഞദിവസം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രനടപടിക്കെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നെങ്കിലും പാര്‍ട്ടിയിലെ പലനേതാക്കളും എതിരഭിപ്രായം ഉയര്‍ത്തിയത് കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചിരുന്നു. പാര്‍ട്ടിക്കുളളില്‍ ഇതിനെ ചൊല്ലി ഭിന്നത നിലനില്‍ക്കുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

അതേസമയം പാര്‍ട്ടിക്കുളളില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി രാവിലെ കോണ്‍ഗ്രസ് എംപിമാരുടെ യോഗം  വിളിച്ചു.  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗവും ഇന്ന് ചേരുന്നുണ്ട്.സുപ്രധാന വിഷയങ്ങളില്‍ ഉടനടി പ്രതികരണവുമായി രംഗത്തുവന്ന് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാറുളള രാഹുലിന്റെ മൗനം ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ നികുതി ഭീകരത ചൂണ്ടിക്കാണിച്ചുളള രാഹുലിന്റെ  കുറിപ്പാണ് ഇന്നലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിനോടാണ് ഗുലാം നബി ആസാദ് വിശേഷിപ്പിച്ചത്. സമാനമായ നിലപാടുകള്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും സ്വീകരിച്ചിരുന്നു. ഇതിനിടെ രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത പാര്‍ട്ടിവിടുന്നതായി പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കി. ഭുവനേശ്വര്‍ കലിതയ്ക്ക് പുറമേ രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി നിലപാടിനെതിരേ രംഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'