India

രാഹുലും പ്രിയങ്കയും ഹാഥ്‌രസിലേക്ക്; പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും

രാഹുലും പ്രിയങ്കയും ഹാഥ്‌രസിലേക്ക്; പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനം നടത്തും. രാഹുലും പ്രിയങ്കയും ഇന്ന് ഹാഥ്‌രസില്‍ എത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 

യുപിയില്‍ സന്ദര്‍ശനം ഉത്തര്‍പ്രദേശിലെ അധികൃതരെ അറയിച്ചിട്ടുണ്ട്. ഇന്നു തന്നെ ഇരുവരും ഹാഥ്‌രസില്‍ എത്തും. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരോടൊപ്പം ഉണ്ടാവുമെന്നാണ് സൂചന.

ഹാഥ്‌രസ് സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിക്കുകയായിരുന്നെന്നും ഇത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT