India

രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രതിപക്ഷ നേതാക്കള്‍ സഞ്ചരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു; ആശങ്കയുടെ നിമിഷങ്ങള്‍

രാഹുല്‍ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച ഗോ എയര്‍ വിമാനം ലാന്‍ഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയും പ്രതിപക്ഷ നേതാക്കളും സഞ്ചരിച്ച ഗോ എയര്‍ വിമാനം ലാന്‍ഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നു. ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ഗോ എയര്‍ ജി8149 വിമാനമാണ് ലാന്‍ഡിങ് വൈകിപ്പിച്ചത്. ഇത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു രാഹുലും പ്രതിപക്ഷ നേതാക്കളും.

കശ്മിരിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനായിരുന്നു സംഘം ശ്രീനഗറിലേക്ക് പോയത്. എന്നാല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിന്നും മടക്കി അയക്കുകയായിരുന്നു.രാഹുല്‍ ഗാന്ധിക്ക് പുറമെ ഗുലാം നബി ആസാദ്, മനോജ് ഝാ, സീതാറാം യെച്ചൂരി, ഡി. രാജ തുടങ്ങിയവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ നൂറിലധികം മറ്റു യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ലാന്‍ഡിങിന് തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റ് പെട്ടെന്ന് ലാന്‍ഡിങ് വൈകുമെന്ന അറിയിപ്പ് നല്‍കിയത്. ഇതോടെ യാത്രക്കാര്‍ അല്പം പരിഭ്രാന്തരായെങ്കിലും തൊട്ടുപിന്നാലെതന്നെ പൈലറ്റ് വിശദമായ വിവരണവും നല്‍കി. 

റണ്‍വേ ലഭ്യമല്ലാത്തതിനാലാണ് ലാന്‍ഡിങ് വൈകുന്നതെന്നും വിമാനം ആകാശത്തുവട്ടമിട്ടു പറക്കാന്‍ പോകുകയാണെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്നുമായിരുന്നു പൈലറ്റിന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മറ്റു പ്രശ്‌നങ്ങളില്ലെന്നും പൈലറ്റ് പറഞ്ഞു. ഇതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

പത്തു രൂപയ്ക്ക് അയ്യായിരം രൂപ സമ്മാനം: മലപ്പുറത്ത് 'നമ്പർ ലോട്ടറി' മാഫിയ പിടിമുറുക്കുന്നു

കോൺഗ്രസ് വിമത നേതാവ് ജെയിംസ് പന്തമ്മാക്കലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി: നടപടി വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ

ഒലവക്കോട്ടെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വിട: കൽപ്പാത്തി പുഴയ്ക്ക് കുറുകെ പുതിയ സമാന്തര പാലം വരുന്നു; സാധ്യതാ പഠനത്തിന് നിർദ്ദേശം

'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി