India

നില തെറ്റി, തലകുത്തി ഫോട്ടോഗ്രാഫര്‍ താഴേക്ക്, കൈപിടിച്ചുയര്‍ത്തി രാഹുല്‍; കൈയടി

രാഹുലിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വന്‍ കൈയടി നേടുകയാണ് 

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : മറ്റു രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയക്കാരുടെ പതിവ് ജാഡകള്‍ക്ക് നിന്നുകൊടുക്കാത്ത രാഹുല്‍ അവസരം കിട്ടുമ്പോഴെല്ലാം, സുരക്ഷ വിലക്കുകള്‍ മറികടന്നും സാധാരണക്കാരുമായി ഇടപഴകാന്‍ ശ്രമിക്കാറുമുണ്ട്. 

രാഹുലിന്റെ മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു ഉദാഹരണമാണ് ഭുവനേശ്വറില്‍ നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് രാഹുല്‍ഗാന്ധി ഒഡീഷയിലെത്തിയത്. ഭുനേശ്വര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിന്റെ ഫോട്ടോ പകര്‍ത്താനുള്ള ശ്രമത്തിനിടെ, ഒരു ഫോട്ടോഗ്രാഫര്‍ പടിയില്‍ നിന്നും നില തെറ്റി തലകുത്തി താഴേക്ക് വീണു.

ഫോട്ടോഗ്രാഫര്‍ വീഴുന്നതുകണ്ട രാഹുല്‍ഗാന്ധി മറ്റൊന്നും നോക്കാതെ വീണയാളുടെ അടുത്തേക്ക് കുതിക്കുന്നത് ചിത്രത്തില്‍ കാണാം. മറ്റൊരാള്‍ ഇദ്ദേഹത്തെ പിടിക്കാന്‍ ശ്രമിക്കുന്നു. താഴെ വീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം രാഹുല്‍ഗാന്ധി വിവരങ്ങള്‍ തിരക്കുകയും ചെയ്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ബിശ്വനാഥാണ് ഈ ചിത്രം പകര്‍ത്തിയത്.  രാഹുലിന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വന്‍ കൈയടി നേടുകയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം