India

രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് സ്മൃതി ഇറാനി, കയ്യടി ( വീഡിയോ)

തന്റെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിത് എന്ന് പറഞ്ഞ്  ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അമേഠി സന്ദര്‍ശനത്തിനിടെ, രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിത് എന്ന് പറഞ്ഞ്  ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഒപ്പമാണ് സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയില്‍ എത്തിയത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയാണ്  ലക്ഷ്യം. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമം നടത്തുകയാണ് രണ്ടുദിന സന്ദര്‍ശനത്തിലുടെ സ്മൃതി ഇറാനി ഉദ്ദേശിക്കുന്നത്. 

സ്വന്തം മണ്ഡലത്തിലെ സന്ദര്‍ശനത്തിനിടെയാണ് സ്മൃതി ഇറാനിയുടെ ഇടപെടല്‍.രോഗബാധിതയായ സ്ത്രീയെ അകമ്പടി വന്ന ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു സ്മൃതി ഇറാനി. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍