India

'രോഗമില്ലാത്ത വ്യക്തിയെ ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിക്കുന്നതിന് തുല്യം'; പൗരത്വ ഭേദഗതി ബില്ലിനെതിരെ കമല്‍ഹാസന്‍ 

രോഗമില്ലാത്ത വ്യക്തിയെ ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിക്കുന്നതിന് തുല്യമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലെന്ന് നടന്‍ കമല്‍ഹാസന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഗമില്ലാത്ത വ്യക്തിയെ ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിക്കുന്ന കുറ്റകൃത്യത്തിന് തുല്യമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കാളിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ തമിഴരെയും മുസ്ലീങ്ങളെയും ഈ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്ന് കമല്‍ഹാസന്‍ ചോദിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നതായും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

 'വംശഹത്യയ്ക്ക് വിധേയരായ തമിഴരെയും വിവേചനം നേരിടുന്ന മുസ്ലീങ്ങളെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്?. ഇത് വോട്ട് ലക്ഷ്യമിട്ടുളളത് അല്ലാതെ, കരുണ പ്രതിഫലിക്കുന്ന ബില്ലാണെങ്കില്‍, എന്തിന് ശ്രീലങ്കയില്‍ നിന്നുളള തമിഴരെയും മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തുന്നില്ല'- കമല്‍ഹാസന്‍ ചോദിക്കുന്നു.

ലോക്‌സഭയില്‍ പാസാക്കിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതിനിടെയായിരുന്നു ബില്‍ അവതരണം. രാജ്യസഭയിലും ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. അതേസമയം പരമാവധി എംപിമാരെ കൂടെകൂട്ടി ബില്‍ പാസാക്കുന്നത് ഒഴിവാക്കാനുളള തീവ്രശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം