India

റംസാന്‍ വ്രതം; വോട്ടെടുപ്പ് പുലര്‍ച്ചെ നാലരയ്ക്ക് ആരംഭിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ഇനിയുള്ള മൂന്ന് ഘട്ടങ്ങളിലെ പോളിങ് സമയം പുലര്‍ച്ചെ നാലര മുതല്‍ തുടങ്ങണമെന്ന അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റംസാന്‍ വ്രതം കണക്കിലെടുത്ത് ഇനിയുള്ള പോളിങ് സമയം മാറ്റില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇനിയുള്ള മൂന്ന് ഘട്ടങ്ങളിലെ പോളിങ് സമയം പുലര്‍ച്ചെ നാലര മുതല്‍ തുടങ്ങണമെന്ന അപേക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. 

പലയിടത്തും കനത്ത ചൂടും ഉഷ്ണതരംഗവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ വ്രതം നോല്‍ക്കുന്ന വിശ്വാസികള്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ ബുദ്ധിമുട്ടും. അതിനാല്‍ പോളിങ് സമയം രണ്ടരമണിക്കൂര്‍ നീട്ടി പുലര്‍ച്ചെ നാലര മുതലാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സമയമാറ്റം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയിരുന്നെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കും എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഉത്തരവ്. 

തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നതില്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മുഹമ്മദ് നിസാമുദ്ദീന്‍ പാഷ, ആസാദ് ഹയാത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇന്നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. മെയ് 12, മെയ് 19 തീയതികളിലാണ് ആറ്, ഏഴ് ഘട്ട വോട്ടെടുപ്പ് നടക്കുക. ഇന്നു മുതലാണ് കേരളത്തില്‍ റംസാന്‍ വ്രതാരംഭം. ഉത്തരേന്ത്യയില്‍ ഇത് ചൊവ്വാഴ്ച മുതലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം