India

റഫാല്‍: ഖേദപ്രകടനം പോര, രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി തുടരും

റഫാല്‍: ഖേദപ്രകടനം പോര, രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി തുടരും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് തെറ്റായി പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നടപടി.

റഫാല്‍ വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ഏപ്രില്‍ 30ന് കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയുടെ വാദം കേട്ട ശേഷമാണ് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളി. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

റഫാല്‍ കേസില്‍ പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന സുപ്രിം കോടതി വിധിയെക്കുറിച്ചു രാഹുല്‍ നടത്തിയ പ്രതികരണമാണ് കേസിന് ആധാരമായത്. പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രിം കോടതിയും വ്യക്തമാക്കി എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT