India

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് തട്ടികൊണ്ടുപോയി മുന്നുവയസ്സുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ 

കൃഷിക്കാരായ മാതാപിതാക്കള്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുന്നതിനിടയിലാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിയെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയിരുന്ന മൂന്നുവയസ്സുകാരിയ തട്ടികൊണ്ടുപോയി പീഡിപ്പിച്ച 21കാരന്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍. ജോധ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കൈലാഷ് ചന്ദ് എന്ന യുവാവ് കുട്ടിയെ തട്ടികൊണ്ട് പോയതും പീഡിപ്പിച്ചതും. 

കൃഷിക്കാരായ മാതാപിതാക്കള്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങുന്നതിനിടയിലാണ് യുവാവ് പെണ്‍കുട്ടിയെ തട്ടിയെടുക്കുന്നത്. തങ്ങളുടെ സ്വദേശമായ റാംദെയോറയിലേക്ക് ട്രെയിന്‍ കാത്ത് നില്‍ക്കവെ രാത്രി 11മണി പിന്നിട്ടപ്പോഴാണ് ഇവര്‍ ഉറങ്ങിയത്. അപ്പോള്‍ കുട്ടി ഇവരുടെ അരികില്‍ തന്നെ ഉറങ്ങുന്നുണ്ടായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ ഉറങ്ങുന്ന തക്കംനോക്കി കൈലാഷ് കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. കുഞ്ഞുമായി റെയില്‍വേ സ്‌റ്റേഷന് പുറത്ത് അല്‍പം മാറി ഒരു സ്ഥലത്തേക്കാണ് ഇയാള്‍ പോയതെന്നും അവിടെവച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു. 

ഉറക്കമുണര്‍ന്ന മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായതോടെ റെയില്‍വേ സ്‌റ്റേഷനില്‍ മുഴുവന്‍ പരതി. എന്നിട്ടും കണ്ടുകിട്ടായ്കയാല്‍ ഇവര്‍ റെയില്‍വേ സ്റ്റേഷന്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്തെന്നും കുട്ടിയെ ചികിത്സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT