India

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതി; സ്‌ഫോടക വസ്തുക്കളുമായി രണ്ട് ജയ്ഷ് - ഇ- ഭീകരര്‍ അറസ്റ്റില്‍

ഉഗ്രസ്‌ഫോടന ശേഷിയുള്ള സാധനങ്ങളുമായി ജയ്ഷ്- ഇ- മുഹമ്മദ് പ്രവര്‍ത്തകരായ ഹിലാല്‍ അഹ്മദ് ഭട്ട്, അബ്ദുള്‍ ലത്തീഫ് ഗനായ് എന്നിവരാണ് പിടിയിലായത്. കശ്മീരിലെ ബന്ദിപോരയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് സ്‌ഫോടകവസ്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരര്‍ അറസ്റ്റില്‍. ഉഗ്രസ്‌ഫോടന ശേഷിയുള്ള സാധനങ്ങളുമായി ജയ്ഷ്- ഇ- മുഹമ്മദ് പ്രവര്‍ത്തകരായ ഹിലാല്‍ അഹ്മദ് ഭട്ട്, അബ്ദുള്‍ ലത്തീഫ് ഗനായ് എന്നിവരാണ് പിടിയിലായത്. കശ്മീരിലെ ബന്ദിപോരയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് സ്‌ഫോടകവസ്തു കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രത്യേക സ്‌ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. ജമ്മുവില്‍ അടുത്തയിടെ നടന്ന ഗ്രനേഡ് ആക്രമണങ്ങളിലും ഇവര്‍ പ്രതികളാണ്. 

നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലും മുംബൈയിലും രാജ്യത്തെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളിലും വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ചെങ്കോട്ടയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT