India

റിയ ചക്രബര്‍ത്തിയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും, ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍സിബി 

ശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ ഇന്ന് ചോദ്യം ചെയ്യും. റിയയുടെ സഹോദരന്‍ ഷൊവിക്കിനേയും, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ ചോദ്യം ചെയ്യുന്നത്. 

ചോദ്യം ചെയ്യലിന് ശേഷം റിയയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം 10 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് റിയയുടെ സഹോദരനേയും സുശാന്തിന്റെ മുന്‍ മാനേജറുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് ഇടനിലക്കാരെ ചോദ്യം ചെയ്തതിലൂടെയാണ് ഷൊവിക്കിന്റേയും സാമുവല്‍ മിരാന്‍ഡയുടേയും പേര് അന്വേഷണ സംഘത്തിന് ലഭിച്ചത്. സുശാന്തിന്റെ വസതിയിലേക്ക്് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുപോയിരുന്നതായി സാമുവല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. 

ഷൊവിക്കിനേയും മിറാന്‍ഡയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരേയും ചോദ്യം ചെയ്തതിലൂടെ റിയക്ക് ഇതുമായുള്ള ബന്ധം വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചതായാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം