India

റിസോര്‍ട്ട് കേന്ദ്രീരിച്ച് പെണ്‍വാണിഭം: പ്രമുഖ നടിയും കൂട്ടാളികളും അറസ്റ്റില്‍; അന്വേഷണം നടന്‍മാരിലേക്ക്

സിനിമാ, സീരിയല്‍ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു-പെണ്‍വാണിഭ റാക്കറ്റുമായി നിരവധി നടന്മാര്‍ക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭ റാക്കറ്റ് നടത്തിയ പ്രശസ്ത തമിഴ് നടി സംഗീത ബാലന്‍ അറസ്റ്റില്‍. ചെന്നൈയിലെ പാനയൂരിലെ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ റാക്കറ്റ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡിലാണ് സംഗീതയെയും പെണ്‍കുട്ടികളെയും പിടികൂടിയത്. 

സിനിമാ, സീരിയല്‍ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു.സംഗീതയുടെ പെണ്‍വാണിഭ റാക്കറ്റുമായി നിരവധി നടന്മാര്‍ക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന.സംഗീതയുടെ സഹായിയായ സുരേഷ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ എഗ്മൂര്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

1996ല്‍ പുറത്തിറങ്ങിയ കറുപ്പു റോജയിലൂടെ സിനിമാരംഗത്തെത്തിയ നടിയാണ് സംഗീത. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി റാണി എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 2013 മുതല്‍ ഇവര്‍ ഈ പരമ്പരയുടെ ഭാഗമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ