India

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റു; രണ്ട് കാട്ടാനകള്‍ ചരിഞ്ഞു

റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: റെയില്‍വേ ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലാണ് സംഭവം. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ ആനകളുടെ ജഡം സമീപത്തെ വയലില്‍ നിന്നുമാണ് കണ്ടെത്തിയത്. 

താഴ്ന്ന് കിടന്ന ഹൈ വോള്‍ട്ടേജ് ലൈനുകളില്‍ തട്ടിയാണ് അപകടമുണ്ടായത്. ആനകള്‍ സഞ്ചരിക്കുന്ന മേഖലയായിട്ടും  മതിയായ സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് ആനകള്‍ക്ക് അപകടം സംഭവിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും പശ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാനകള്‍ ചരിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT