India

റെയിൽവേ സ്റ്റേഷനിലെ ഭക്ഷണ വില കൂട്ടി; ട്രെയിനുകളിലെ അതേ നിരക്ക് ഈടാക്കും

റെയിൽവേ സ്റ്റേഷനുകളിലുള്ള ഐആർസിടിസി ഭക്ഷണശാലകളിലെ നിരക്കുകൾ വർധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലുള്ള ഐആർസിടിസി ഭക്ഷണശാലകളിലെ നിരക്കുകൾ വർധിപ്പിച്ചു. ഇനിമുതൽ എക്സ്പ്രസ്, മെയിൽ ട്രെയിനുകളിലെ അതേ നിരക്കാകും ഭക്ഷണശാലകളിലും ഈടാക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി. 

ഭക്ഷണത്തിന്റെ വില വർധനയ്ക്കൊപ്പം നിലവാരവും ശുചിത്വവും കൂടുന്നെന്ന് ഉറപ്പാക്കേണ്ടത് ഐആർസിടിസിയുടെയും മേഖലാ റെയിൽവേയുടെയും ബാധ്യതയാണ്. ഇതിനായി പരിശോധനകൾ കർശനമാക്കും. ഭക്ഷണശാല നടത്തിപ്പുകാർ അമിത ലാഭമെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും റെയിൽവേ അറിയിച്ചു.

പുതുക്കിയ നിരക്കുകൾ- പ്രഭാത ഭക്ഷണം വെജ്– 35 രൂപ, നോൺ വെജ് – 45, സ്റ്റാൻഡേഡ് മീൽ വെജ് – 70, മുട്ടക്കറി മീൽ – 80, ചിക്കൻ കറി മീൽ – 120, ബിരിയാണി (350 ഗ്രാം) വെജ് – 70, എഗ് – 80, ചിക്കൻ – 100, സ്നാക് മീൽ (350 ഗ്രാം)– 50. ജിഎസ്ടി അടക്കമുള്ള വിലയാണിത്. 

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കുകളും പുതുക്കിയിട്ടുണ്ട്. ഫസ്റ്റ്, സെക്കൻഡ് എസിയിൽ പ്രഭാത ഭക്ഷണത്തിന് 140 രൂപയാണ്. തേഡ് എസിയിൽ 105. ഫസ്റ്റ് എസിയിൽ ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 245, സെക്കൻഡ്, തേഡ് എസിയിൽ 185. വൈകിട്ടത്തെ ചായയ്ക്ക് ഫസ്റ്റ് എസിയിൽ 140, സെക്കൻഡ്, തേഡ് എസിയിൽ 90. തുരന്തോ സ്ലീപ്പർ നിരക്ക് – പ്രഭാത ഭക്ഷണം 65, ഉച്ച, രാത്രി ഭക്ഷണം 120, വൈകീട്ടത്തെ ചായ 50.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT