കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം, 9 പേര്‍ മരിച്ചു; എസി പൊട്ടിത്തെറിച്ചെന്ന് സംശയം

ബിര്‍ഭും ജില്ലയിലെ താരാപീഠിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ദിവസം തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു
kolkata fire
9 Dead In Fire At Hotel In Kolkata, AC Blast Suspected
Updated on
1 min read

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്രീ സ്‌കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരിലൊരു കുട്ടിയും ഉള്‍പ്പെടുന്നു. ഹോട്ടലിലെ എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ന്യൂ മാര്‍ക്കറ്റിന് സമീപമുള്ള തിരക്കേറിയ പ്രദേശത്താണ് അപകടം നടന്ന ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. വിവരം ലഭിച്ച ഉടന്‍ തന്നെ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കുകയും പിന്നീട് തീയണയ്ക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ താരാപീഠിലുള്ള ഒരു ഹോട്ടലില്‍ കഴിഞ്ഞ ദിവസം തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് കൊല്‍ക്കത്തയിലും ദുരന്തമുണ്ടായിരിക്കുന്നത്.

kolkata fire
ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ മാറ്റി; പരിശോധനയ്ക്ക് നാലുഘട്ട സംവിധാനം
kolkata fire
നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും
kolkata fire
ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍
Summary

9 Dead In Fire At Hotel In Kolkata, AC Blast Suspected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com