vehicle 
India

റോഡില്‍ ഷോ കാണിച്ചാല്‍ കീശ കീറും; പിഴത്തുകയില്‍ പത്തിരട്ടി വര്‍ധന; മോട്ടോര്‍ വാഹന നിയമ ഭേദഗതി ലോക്‌സഭ പാസാക്കി 

റോഡുകളിലെ നിയമലംഘനത്തിന് കനത്തപിഴ നിർദ്ദേശിക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആംബുലന്‍സ് അടക്കമുള്ള അടിയന്തര വാഹനങ്ങള്‍ക്ക്  സൈഡ് നല്‍കിയില്ലെങ്കില്‍ പതിനായിരം രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കര്‍ശനനടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ലോക്‌സഭ പാസാക്കി. 

പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ധനയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്‍പ്പനയെന്ന് കേന്ദ്ര  ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. എന്‍കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 17 ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഇനി രാജ്യസഭ കൂടി അംഗീകരിച്ചാല്‍ ബില്‍ പാസാകും. 

പ്രധാന നിര്‍ദ്ദേശങ്ങള്‍:  ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ പിഴ (നിലവില്‍ 100)  മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ (നിലവില്‍ 2000 രൂപ)  അമിത വേഗത്തില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപ (നിലവില്‍ 500)  ആംബുലന്‍സ്, ഫയര്‍എന്‍ജിന്‍, പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് യാത്രാ തടസമുണ്ടാക്കിയാല്‍ 10,000 രൂപ പിഴ, ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ, വാഹനം ഓടിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് പിഴ 5000 രൂപ, അമിതഭാരം കയറ്റിയാല്‍ 20,000 രൂപ, കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലൈസന്‍സ് റദ്ദാക്കലും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT