India

ലാഭമല്ലാത്ത ട്രെയിനുകള്‍ ലോക്ക്‌ഡൗണിന്‌ ശേഷം പുനരാരംഭിക്കില്ല; പാസഞ്ചറുകള്‍ക്ക്‌ ഭീഷണി

അത്യാവശ്യമായ യാത്ര ട്രെയ്‌നുകള്‍ മാത്രം ഓടിക്കാനും, അധികം കിട്ടുന്ന സമയം ചരക്ക്‌ ട്രെയ്‌നുകള്‍ക്ക്‌ നല്‍കാനുമാണ്‌ റെയില്‍വേയുടെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:‌ ലോക്ക്‌ഡൗണിന്‌ ശേഷം വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ ലാഭകരമല്ലാത്ത ട്രെയിനുകള്‍ പുനരാരംഭിക്കില്ല. അത്യാവശ്യമായ യാത്ര ട്രെയിനുകള്‍ മാത്രം ഓടിക്കാനും, അധികം കിട്ടുന്ന സമയം ചരക്ക്‌ ട്രെയിനുകള്‍ക്ക്‌ നല്‍കാനുമാണ്‌ റെയില്‍വേയുടെ നീക്കം.

വളരെ ഹ്രസ്വവും ഏറെ ദീര്‍ഘവുമായ ട്രെയിനുകളെ നിരുത്സാഹപ്പെടുത്തും. ആളുകള്‍ ഹ്രസ്വയാത്രയ്‌ക്ക്‌ ബസും ദീര്‍ഘയാത്രയ്‌ക്ക്‌ വിമാനവുമാണ്‌ ആശ്രയിക്കുന്നത്‌. ഒരു രാത്രിയോ പകലോ നീളുന്ന ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കുക.

ലോക്ക്‌ഡൗണ്‍ കാലത്ത്‌ ട്രെയ്‌ന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ റെയില്‍വേ നടത്തിയ പഠനത്തിലാണ്‌ ചരക്ക്‌ കടത്തിന്‌ പ്രാമുഖ്യം നല്‍കാന്‍ നിര്‍ദേശമുള്ളത്‌. തിരക്കുള്ള സമയത്ത്‌ .യാത്ര നിരക്ക്‌ ഉയര്‍ന്ന സുവിധ സ്‌പെഷ്യല്‍ ഓടിക്കും. യാത്രാ ട്രെയ്‌നുകള്‍ കുറയുമ്പോള്‍ നഷ്ടം കുറയുമെന്നും ഇതുവരെ ചരക്ക്‌ കടത്തിന്റെ നിരക്ക്‌ കുറക്കാമെന്ന്‌ വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, ഗുഡ്‌സ്‌ ട്രെയ്‌നുകള്‍ക്ക്‌ സമയക്ലിപ്‌തത പാലിക്കാനും സാധിക്കും. മരുന്നുകളും, ഭക്ഷണ പദാര്‍ഥങ്ങളും ട്രെയ്‌നില്‍ തന്നെ രാജ്യം മുഴുവന്‍ എത്തിക്കാനാവും. ഇത്‌ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നും റെയില്‍വേ കണക്ക്‌ കൂട്ടുന്നു. റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ പാസഞ്ചര്‍ ട്രെയ്‌നുകളില്‍ ചിലത്‌ ഓട്ടം നിര്‍ത്തിയേക്കും. കായംകുളം-എറണാകുളം, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ പോലുള്ളവ വന്‍ നഷ്ടത്തിലാണ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

സേവിങ്‌സ് അക്കൗണ്ടില്‍ അധികം പണമുണ്ടോ?; കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ അറിയാം ഒരു സൂപ്പര്‍ ബാങ്ക് ഫീച്ചര്‍

15 വർഷം നീണ്ട പഠനം, കാപ്പി കുടിക്കുന്നത് വീണ്ടും സ്തനാർബുദം വരുന്നത് തടയുമെന്ന് ​ഗവേഷകർ

വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം

'സ്വർണത്തേക്കാൾ വില കൂടിയത് വല്ലതുമുണ്ടോ ? വലിയ വില കൂടിയ ലോഹം അല്ല നമ്മൾ ഇടുന്നത്'; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ