India

ലാലുവിന്റെ മകനും ഐശ്വര്യറായുമായുള്ള വിവാഹം മെയ് 12ന്

ലാലു പ്രസാദ് യാദവിന്റെ മൂത്തപുത്രന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു - മെയ് മാസം 18നാണ് വിവാഹം - ഐശ്വര്യാറായ് ആണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ലാലു പ്രസാദ് യാദവിന്റെ മൂത്തപുത്രന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകള്‍ ഐശ്വര്യറായിയാണ് വധു. അടുത്ത മാസം 12നാണ് വിവാഹം. ഈ മാസം 18നാണ് മോതിരം മാറ്റം.

എംബിഎക്കാരിയായ ഐശ്വര്യറായിക്ക് ലോകബാങ്കില്‍ നിന്ന് ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഐശ്വര്യ അത് എല്ലാ വേണ്ടെന്ന് വെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്

ഐശ്വര്യയുടെ അച്ഛന്‍ ചന്ദ്രിക റായ് ബിഹാര്‍ മന്ത്രിയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി ലാലു പ്രസാദ് യാദവ് കോടതിയില്‍ 
ജാമ്യാപേക്ഷ നല്‍കുമെന്ന് ആര്‍ജെഡിയുമായി അടുത്ത വൃത്തങ്ങള്‍ വ്യ്ക്തമാക്കി. ലാലുവിന്റെ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. ജാമ്യം കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ പരോളിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ലാലു ജയിലില്‍ ഉളളതിനാല്‍ ലളിതമായ രീതിയിലായിരിക്കും വിവാഹമെന്നും മുതിര്‍ന്ന ആര്‍ജെഡി നേതാവ് വ്യക്തമാക്കി. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ് ലാലു പ്രസാദ് യാദവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT