India

ലുഡോ കളിക്കിടെ ചുമച്ചു; കൊറോണയെന്ന് കളിയാക്കിയതിന് സു​ഹൃത്തിനെ വെടിവച്ച് വീഴ്ത്തി യുവാവ് ഓടി രക്ഷപ്പെട്ടു

ലുഡോ കളിക്കിടെ ചുമച്ചു; കൊറോണയെന്ന് കളിയാക്കിയതിന് സു​ഹൃത്തിനെ വെടിവച്ച് വീഴ്ത്തി യുവാവ് ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചുമച്ചപ്പോള്‍ കൊറോണയുണ്ടെന്ന് കളിയാക്കിയ സുഹൃത്തിന് നേരേ യുവാവ് വെടിയുതിര്‍ത്തു. ലു‍ഡോ കളിക്കുന്നതിനിടെയാണ് സു​ഹൃത്തിന് നേരെ യുവാവ് നിറയൊഴിച്ചത്. കാലിന് വെടിയേറ്റ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാള്‍ സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. 

​ഗ്രെയ്റ്റര്‍ നോയിഡയിലെ ഒരു ക്ഷേത്ര വളപ്പില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ലോക്ക്ഡൗണിനിടെയാണ് നാല് സുഹൃത്തുക്കള്‍ ലുഡോ കളിക്കാനായി ക്ഷേത്ര വളപ്പിലെത്തിയത്. 

കളിക്കുന്നതിനിടെ സുരേഷ് (യഥാര്‍ഥ പേരല്ല) എന്നയാള്‍ നിര്‍ത്താതെ ചുമച്ചു. ഇതു ശ്രദ്ധിച്ച സുഹൃത്തായ പ്രതീക് (യഥാര്‍ഥ പേരല്ല)  കൊറോണയുള്ളവരുടെ ചുമയാണെന്നും കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞ് കളിയാക്കി. ഇതു കേട്ടയുടന്‍ പ്രകോപിതനായ സുരേഷ് കൈയിലുണ്ടായിരുന്ന തോക്ക് എടുത്ത് പ്രതീകിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. 

വെടിയൊച്ച കേട്ട് സമീപവാസികളെല്ലാം ഓടിയെത്തി. തുടര്‍ന്ന് വെടിയേറ്റ് നിലത്തു വീണ പ്രതീകിനെ ​ഗ്രെയ്റ്റർ നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT