India

ലൈംഗിക തൊഴിലാളികള്‍ക്ക് പ്രതിമാസം 5,000 രൂപ ധനസഹായം; പഠിക്കുന്ന മക്കളുള്ളവര്‍ക്ക് 7,500; 31,000 പേര്‍ക്ക് കൈതാങ്ങായി മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് സഹായവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് സഹായവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ മാസങ്ങളില്‍ 5,000 രൂപ ധനസഹായം നല്‍കും. കൂടാതെ ഇവര്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്ളവര്‍ക്ക് 2,500 രൂപ അധികം നല്‍കും. സര്‍ക്കാരിന്റെ സഹായം 31,000 ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. 

കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ എല്ലാ മാസവും സൗജന്യമായി അഞ്ച് കിലോ റേഷനും നല്‍കും. കോവിഡ് വ്യാപനത്തോടെ ഇവിടുത്തെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതത്തിലായി. ഉപഭോക്താക്കള്‍ ആരും വരാതായതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍.  

ലൈംഗികതൊഴിലാളികള്‍ക്ക് റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലെങ്കിലും  റേഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൈസൈറ്റി 5,600 ലൈംഗിക തൊഴിലാളികളുടെയും അവരുടെ 1,592 കുട്ടികളുടെയും പട്ടിക ത്യയാറാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT