India

ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല ; കാന്‍സര്‍ രോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു

ലൈംഗികബന്ധത്തിന് തയ്യാറാകാത്തതിന് കാന്‍സര്‍ രോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ലൈംഗികബന്ധത്തിന് തയ്യാറാകാത്തതിന് കാന്‍സര്‍ രോഗി ഭാര്യയെ കഴുത്തറുത്ത് കൊന്നു. നോയിഡയിലാണ് സംഭവം. വായില്‍ കാന്‍സര്‍ ബാധിച്ച അജയ് ( മഹേഷ് ) എന്നയാളാണ് ഭാര്യ മമത ദേവിയെ ദാരുണമായി കൊന്നത്. 

ജൂലൈ 11നായിരുന്നു സംഭവം. വായില്‍ കാന്‍സര്‍ ബാധിച്ച ഇയാളുടെ കവിള്‍ ഭാഗം ദ്വാരം വന്ന നിലയിലാണ്. ഇതേതുടര്‍ന്നാണ് ഇയാളുടെ ഭാര്യ ലൈംഗികബന്ധം നിഷേധിച്ചത്. ഇതില്‍ പ്രകോപിതനായ അജയ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും, കത്തിയെടുത്ത് ഭാര്യയുടെ കഴുത്ത് അറുക്കുകയുമായിരുന്നു. ബാര്‍ബര്‍ ജോലിക്കാരനാണ് ഇയാള്‍. 

മമതയുടെ സഹോദരന്‍ രാഹുല്‍ കുമാറാണ് സഹോദരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാഹുലിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. മമതയെ കൊന്നശേഷം അജയ് സ്വദേശമായ ലളിത് പൂരിലേക്ക് മുങ്ങുകയായിരുന്നു. ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു.  

അജയിന് ചികില്‍സ തേടി രണ്ട് മാസം മുമ്പാണ് ഇവര്‍ നോയിഡയിലെ സഹോദരന്റെ വീട്ടിലേക്ക് വരുന്നത്. 17 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. തന്റെ രോഗം മൂലം കഴിഞ്ഞ ഏതാനും മാസങ്ങളായി ഭാര്യ തന്നില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നതെന്ന് അജയ് പൊലീസിനോട് പറഞ്ഞു.  കഴിഞ്ഞ ഏഴ് മാസമായി രോഗം ഗുരുതരാവസ്ഥയിലായ അജയിനെ എയിംസില്‍ ചികിത്സയ്ക്ക് കൊണ്ടുപോകാനിരിക്കെയാണ് കൊലപാതകം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

മൂന്നര പതിറ്റാണ്ടായി കാത്തുകിടക്കുന്ന 660 ഏക്കർ! വനവൽക്കരണവും ഐടി പാർക്കും എങ്ങും എത്തിയില്ല; എയിംസിന് ജീവനേകുമോ പുറക്കാട് മണക്കൽ പാടശേഖരം?

ഒറ്റയടിക്ക് 360 രൂപ കുറഞ്ഞു; സ്വര്‍ണവില 1,06,000ല്‍ താഴെ

'1.27 കോടി ഹിന്ദുക്കളെ വെട്ടി, മുസ്ലീം വോട്ടര്‍മാര്‍ 1.65 ശതമാനം കൂടി'; എസ്‌ഐആറിനെതിരെ യോഗി ആദിത്യനാഥ്

കൽപ്പാത്തി രഥോത്സവം: നവംബർ 16-ന് പ്രാദേശിക അവധി