India

ലൈംഗികബന്ധത്തിലൂടെ പ്രേതബാധ കയറും; ഭര്‍ത്താവുമൊത്തുള്ള 'സംഗമ'ത്തിന് പിതാവ് തടസം; പൊലീസില്‍ പരാതി 

ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍. യുവതിയില്‍ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തില്‍ നിന്നും വിലക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വഡോദരയിലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇതിന്റെ പേരില്‍ ഭര്‍ത്താവും, ഭര്‍തൃപിതാവും അമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ പീഡനം ആരംഭിച്ചതായും 43കാരി പറയുന്നു. ഇവരുടെ പരാതിയില്‍ ഗാര്‍ഹിക പീഡനനിയമപ്രകാരം അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

തനിക്ക് ഏതോ പ്രേതബാധയുണ്ടെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പകരുമെന്നും അവര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ തന്നെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ ഭര്‍തൃപിതാവിനോട് തന്നെ ലൈംഗികമായി ഉപദ്രപിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ പറയാറുണ്ടെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21