India

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ കയ്യാങ്കളി; എന്‍സിബി ഓഫീസിന് മുന്നില്‍ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍ (വീഡിയോ)

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിന് മുന്നിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തമ്മിലടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലടിച്ചു. മുംബൈയില്‍ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പ്രദീപ് ഭണ്ഡാരിയും എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ മനോജ് വെര്‍മയുമാണ് ഏറ്റുമുട്ടിയത്. മാധ്യമപ്രവര്‍ത്തകര്‍ തമ്മില്‍ കയ്യേറ്റം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിന് മുന്നിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. എബിപി റിപ്പോര്‍ട്ടര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ രംഗത്തെത്തി. 

മഹാരാഷ്ട്രയില്‍ സത്യം പറഞ്ഞതിന് തനിക്ക് നേരിട്ട അക്രമം എന്ന രീതിയിലാണ് പ്രദീപ് ഭണ്ഡാരി ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്നെ മര്‍ദിക്കാനായി എന്‍ഡിടിയും എബിപിയും ഗുണ്ടകളെ പറഞ്ഞയക്കുകയായിരുന്നു എന്നും പൊലീസ് നോക്കിനിന്നും ഇയാള്‍ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam may 19|ഏറെ നാളായി സൂക്ഷിച്ചിരുന്ന ഒരു ആ ഗ്രഹം സാധ്യമാകും

തൊഴിലന്വേഷകര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചേക്കാം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

SCROLL FOR NEXT