ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭയിലെ മൂന്ന് എംപിമാരില്‍ ഒരാള്‍ വീതം ക്രിമിനല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട എംഎല്‍എമാരുടെയും എംപിമാരുടെയും എണ്ണം 1580 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും അതത് നിയമസഭകളിലും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുമാണ് ഈ കണക്കുകള്‍ ലഭ്യമായിട്ടുള്ളത്. എംഎല്‍എമാരും എംപിമാരുമായി 4,845 പേരാണ് രാജ്യത്തുള്ളത്. എംപിമാരുടെ 776 സത്യവാങ്മൂലങ്ങളിലെ 768 ഉം എംഎല്‍എമാരുടെ 4120 സത്യവാങ്മൂലങ്ങളില്‍ 4077 എണ്ണവുമാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. ലോക്‌സഭയിലെ 543 എംപിമാരില്‍ 541 പേരുടെ സത്യവാങ്മൂലങ്ങളും വിശകലനത്തിന് വിധേയമാക്കിയിരുന്നു.
പട്ടികയിലെ മൂന്ന് എംപിമാരും 45 എംഎല്‍എമാരും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കുറ്റം ചുമത്തപ്പെട്ടവരാണ്. സത്രീകളോട് അക്രമം കാണിച്ചവരില്‍ ബിജെപി എംഎല്‍എമാരും എംപിമാരുമാണ് മുന്നിലെന്നും സത്യവാങ്മൂലങ്ങള്‍ വെളിപ്പെടുത്തുന്നു. ബിജെപിയുടെ 12 ജനപ്രതിനിധികളും ശിവസേനയില്‍ നിന്ന് ഏഴും തൃണമൂലില്‍ നിന്ന് ആറും ജനപ്രതിനിധികളാണ് ഈ പട്ടികയിലുള്ളത്.
2014 ല്‍ ലോക്‌സഭയിലേക്ക് മത്സരിച്ച 282 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 98 പേര്‍ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരായിരുന്നു. കോണ്‍ഗ്രസിന്റെ എട്ടും, എഐഎഡിഎംകെയുടെ ആറും ശിവസേനയുടെ 18 എംപിമാരില്‍ 15 പേരും ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009, 2004 വര്‍ഷങ്ങളില്‍ ഇത് 30 ഉം 24 ഉം ശതമാനമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates