India

ലോക്കല്‍ ട്രെയിന്‍, മെട്രോ സര്‍വീസ് തുടങ്ങണം; കേന്ദ്രത്തിന് പശ്ചിമ ബംഗാളിന്റെ കത്ത്

ലോക്കല്‍ ട്രെയിന്‍, മെട്രോ സര്‍വീസ് തുടങ്ങണം; കേന്ദ്രത്തിന് പശ്ചിമ ബംഗാളിന്റെ കത്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോക്കല്‍ ട്രെയിന്‍ സര്‍വീസും മെട്രോയും പുനരാരംഭിക്കാന്‍ അഭ്യര്‍ഥിച്ച് ബംഗാള്‍ സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിനു കത്തയച്ചു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വീസുകള്‍ പുനരാരംഭിക്കാനാവുമെന്ന് ആഭ്യന്തര സെക്രട്ടറി അലാപന്‍ ബന്ദോബാധ്യായ അയച്ച കത്തില്‍ പറയുന്നു.

മെട്രോ, ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ തുടങ്ങുന്നതില്‍ സംസ്ഥാനത്തിന് എതിര്‍പ്പില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേക്കു നിര്‍ത്തിവച്ചിരുന്ന വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പുനരാരംഭിക്കും. ആറു നഗരങ്ങളില്‍നിന്ന് കൊല്‍ക്കത്തിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നാളെയോ മറ്റന്നാളോ ആയി പ്രഖ്യാപിക്കുന്ന അണ്‍ലോക്ക് നാലാംഘട്ടത്തിന്റെ ഭാഗമായി മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT