പ്രതീകാത്മക ചിത്രം 
India

ലോക്ക് ഡൗണിനു ശേഷവും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍; മാര്‍ഗ നിര്‍ദേശവുമായി പഴ്‌സനല്‍ മന്ത്രാലയം

ലോക്ക് ഡൗണിനു ശേഷവും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍; മാര്‍ഗ നിര്‍ദേശവുമായി പഴ്‌സനല്‍ മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെ നേരിടുന്നതിനുള്ള ലോക്ക് ഡൗണിനു ശേഷവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസില്‍ എത്തുന്നതിനു നിയന്ത്രണം വന്നേക്കും. ജീവനക്കാര്‍ എല്ലാവരും ഒരേ സമയം ഓഫിസില്‍ എത്തുന്നതു ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് പഴ്‌സനല്‍ മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉള്ളത്.

ലോക്ക് ഡൗണ്‍ കാലത്ത് ജീവനക്കാര്‍ ഓഫിസുകളില്‍ വരാതെ തന്നെ കാര്യങ്ങള്‍ ഭംഗിയായി കൊണ്ടുപോവാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കായെന്ന് പഴ്‌സനല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വര്‍ക്ക് ഫ്രം ഹോം ഫലപ്രദമായി നടപ്പാക്കിയും വിഡിയോ കോണ്‍ഫറിന്‍സിങ് വഴി ആശയ വിനിമയം നടത്തിയുമാണ് ഇതു സാധ്യമാക്കിയത്. സര്‍ക്കാരിനെ സംബന്ധിച്ച് ആദ്യ അനുഭവമാണ് ഇത്. ലോക്ക് ഡൗണിനു ശേഷവും ഇതില്‍ ചില രീതികളെല്ലാം തുടരാമെന്നാണ് പഴ്‌സനല്‍ മന്ത്രാലയം പറയുന്നത്.

ലോക്ക് ഡൗണിനു ശേഷവും ജീവനക്കാര്‍ എല്ലാവരും ഒരേ സമയം എത്താത്ത വിധത്തിലായിരിക്കും കേന്ദ്ര സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം. ഇതിനായി ജോലി സമയം ക്രമീകരിക്കും. സര്‍ക്കാര്‍ ഫയലുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനാവുന്ന വിധത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. ഇതിന് ജീവനക്കാര്‍ക്ക് ലാപ്‌ടോപ്പ്, ഡെസ്‌ക് ടോപ്പ് എ്ന്നിവ നല്‍കും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്റര്‍നെറ്റ് ചാര്‍ജ് റീ ഇംബേഴ്‌സ് നല്‍കും.

നിലവില്‍ 75 മന്ത്രാലയങ്ങളും വകുപ്പുകളുമാണ് ഇ ഓഫിസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ഇതില്‍ 57 മന്ത്രാലയങ്ങള്‍ക്കും എണ്‍പതു ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കാനായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT