India

ലോക്ക്ഡൗണിനെ തുടര്‍ന്ന്  ഭര്‍ത്താവും കുടുംബവും രാജസ്ഥാനില്‍ കുടുങ്ങി; കാഴ്ച ശക്തിയില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥ വീട്ടില്‍ ബലാത്സംഗത്തിന് ഇരയായി

ലോക്ക്ഡൗണിനെ തുടര്‍ന്ന്  ഭര്‍ത്താവും കുടുംബവും രാജസ്ഥാനില്‍ കുടുങ്ങി; കാഴ്ച ശക്തിയില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥ വീട്ടില്‍ ബലാത്സംഗത്തിന് ഇരയായി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ കാഴ്ച ശക്തിയില്ലാത്ത ബാങ്ക് ഉദ്യോഗസ്ഥ വീട്ടില്‍ ബലാത്സംഗത്തിന് ഇരയായി. 53കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിനടുത്ത് ഷാഹ്പുരയിലാണ് ഞെട്ടിക്കുന്ന സംഭവം.

ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവും കുടുംബവും രാജസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് 53കാരി ക്രൂരതയ്ക്ക് ഇരയായത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു. ഉറങ്ങുന്ന സമയത്ത് അജ്ഞാതനായ ഒരാള്‍ തന്റെ മുറിയില്‍ പ്രവേശിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് അവര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജയ് സാഹു വ്യക്തമാക്കി. പ്രതി ബാല്‍ക്കണി വഴി അവരുടെ മുറിയില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്