India

ലോക്ക്‌ഡൗണില്‍ കുടുങ്ങിയ പാക്‌ പൗരന്മാരെ ഇന്ത്യ തിരിച്ചയക്കുന്നു; ഇന്ന്‌ 41 പേര്‍ മടങ്ങും

180 പാക്‌ പൗരന്മാരെയാണ്‌ തിരിച്ചയക്കുക. ഇവരില്‍ 41 പേരെ ആദ്യ ഘട്ടത്തില്‍ തിരിച്ചയക്കും

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്ക്‌ഡൗണില്‍ കുടുങ്ങിയ പാക്‌ പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ച്‌ ഇന്ത്യ. 180 പാക്‌ പൗരന്മാരെയാണ്‌ തിരിച്ചയക്കുക. ഇവരില്‍ 41 പേരെ ആദ്യ ഘട്ടത്തില്‍ തിരിച്ചയക്കും.

വാഗാ-അട്ടാരി അതിര്‍ത്തി വഴി വ്യാഴാഴ്‌ച ആദ്യ സംഘത്തെ തിരിച്ചയക്കും. ഇന്ത്യയില്‍ കുടുങ്ങിയ പാക്‌ പൗരന്മാര്‍ക്ക്‌ രാജ്യത്തേക്ക്‌ തിരികെ പോവുന്നതിന്‌ വഴി ഒരുക്കണം എന്ന്‌ പാക്‌ ഹൈക്കമ്മീഷന്‍ വിദേശകാര്യമന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇന്ത്യ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്‌.

ഉത്തര്‍പ്രദേശ്‌, ഡല്‍ഹി, ഹരിയാന, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ കുടുങ്ങിയ 41 പാക്‌ പൗരന്മാരാണ്‌ വ്യാഴാഴ്‌ച തിരികെ പോവുന്നത്‌. ഇന്ത്യന്‍ വ്യവസ്ഥകള്‍ക്ക്‌ അനുസരിച്ചുള്ള പരിശോധനകള്‍ക്ക്‌ വിധേയമാക്കിയതിന്‌ ശേഷമായിരിക്കും ഇവരെ കടത്തി വിടുക. ലോക്ക്‌ഡൗണിനെ തുടര്‍ന്ന്‌ ഇന്ത്യ വാഗാ അതിര്‍ത്തിയും അടച്ചിരുന്നു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍