India

ലോക്ക്ഡൗണില്‍ ശമ്പളം കിട്ടാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം; നിബന്ധനകള്‍ ഇങ്ങനെ 

ലോക്ക്ഡൗണ്‍ നാളില്‍ ശമ്പളം ലഭിക്കാത്ത ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നാളില്‍ ശമ്പളം ലഭിക്കാത്ത ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കും. വ്യാഴാഴ്ച ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗം ഇതിന് അനുമതി നല്‍കി. 

അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതിയുടെ ഭാഗമായാണ് ശമ്പളം ലഭിക്കാത്ത കാലത്തെ അലവന്‍സ് നല്‍കുക. 6710.67 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. നേരത്തെ, ജോലി നഷ്ടപ്പെടുന്ന ഇഎസ്‌ഐ അംഗങ്ങള്‍ക്ക് തൊഴില്ലില്ലായ്മ വേതനം നല്‍കിയിരുന്നതും അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതി വഴിയായിരുന്നു. 

ലോക്ക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 31 വരെയാണ് പുതിയ പദ്ധതിയുടെ കാലാവധി. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ഇഎസ്‌ഐ ബോര്‍ഡ് അംഗങ്ങളുമായി തൊഴില്‍ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. 

ഈ വര്‍ഷം മാര്‍ച്ച് 31ന് മുന്‍പ് രണ്ട് വര്‍ഷം ഇഎസ്‌ഐ അംഗമായിരുന്ന, ശമ്പളം കിട്ടാതാവുന്നതിന് തൊട്ടുമുന്‍പുള്ള കോണ്‍ട്രിബ്യൂഷന്‍  സമയത്ത് 78 ദിവസത്തില്‍ കുറയാതെയോ, അതിന് മുന്‍പത്തെ 3 കോണ്‍ട്രിബ്യൂഷന്‍ കാലയളവില്‍ ഏതിലെങ്കിലും കുറഞ്ഞത് 78 ദിവസമോോ വിഹിതമടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT