India

ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചു; ബിജെപി നേതാവും കൂട്ടാളികളും അറസ്റ്റില്‍ 

കര്‍ണാടക എംഎല്‍എയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച മഹാരാഷ്ട്രക്കാരനായ ബിജെപി നേതാവും കുരുക്കില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ണാടക എംഎല്‍എയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച മഹാരാഷ്ട്രക്കാരനായ ബിജെപി നേതാവും കുരുക്കില്‍. മഹാരാഷ്ട്ര പന്‍വല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ അജയ് ബാഹിറയെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചതിനെതിരെയാണ് നടപടി.  ഇദ്ദേഹത്തൊടൊപ്പം  ഉണ്ടായിരുന്ന 11 പേര്‍ക്കെതിരെയും നവി മുംബൈ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച്  ബിജെപി എംഎല്‍എ പിറന്നാള്‍ ആഘോഷം നടത്തിയത് വിവാദമായിരുന്നു. തുറുവേകര എംഎല്‍എ എം ജയരാമിന്റെ പിറന്നാള്‍ ആഘോഷത്തിലാണ് നൂറ് കണക്കിന് ആളുകളെ പങ്കെടുപ്പിച്ചത്. 

എംഎല്‍എ കുട്ടികളടക്കമുള്ളവര്‍ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയര്‍ന്നത്. വെള്ളിയാഴ്ച ഗുബ്ലി ടൗണിലാണ് ആഘോഷങ്ങള്‍ നടന്നത്. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിരുന്നും ഒരുക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു