പ്രതീകാത്മക ചിത്രം 
India

ലോക്ക്ഡൗണ്‍ ചെലവ് തിരികെ നല്‍കണം, 30കാരനായ മാനേജറുടെ ജനനേന്ദ്രിയത്തില്‍ സാനിറ്റൈസര്‍ ഒഴിച്ചു, മര്‍ദ്ദനം, തട്ടിക്കാണ്ടുപോകല്‍; കമ്പനിയുടമയ്‌ക്കെതിരെ കേസ് 

ലോക്ക്ഡൗണ്‍ ബില്ലിന്റെ പേരില്‍ കമ്പനിയുടമ അടക്കം മൂന്ന് പേര്‍ ചേര്‍ന്ന് മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

പുനെ: ലോക്ക്ഡൗണ്‍ ബില്ലിന്റെ പേരില്‍ കമ്പനിയുടമ അടക്കം മൂന്ന് പേര്‍ ചേര്‍ന്ന് മാനേജറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഘം തന്റെ സ്വകാര്യഭാഗത്ത് സാനിറ്റൈസര്‍ സ്പ്രേ ചെയ്തതായും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലെ കോത്രൂഡിലാണ് സംഭവം.ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഹോട്ടലില്‍ കമ്പനിയുടെ പേരില്‍ ചെലവാക്കിയ തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലുടമയും കൂട്ടാളികളും ചേര്‍ന്ന് മാനേജറെ മര്‍ദ്ദിച്ചത്.

പെയിന്റിംഗ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്ന കമ്പനിയിലാണ് 30 കാരന്‍ ജോലി ചെയ്തിരുന്നത്. ഔദ്യോഗിക ജോലിയുടെ ഭാഗമായി മാര്‍ച്ചില്‍ 30 കാരന്‍ ഡല്‍ഹിക്ക് പോയി. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന്് ഡല്‍ഹിയില്‍ കുടുങ്ങി. ഈ സമയത്ത് ഡല്‍ഹിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. കമ്പനി നല്‍കിയ പണമാണ് ലോഡ്ജിലെ താമസത്തിന് ചെലവഴിച്ചത്. ഇത് തിരികെ നല്‍കണമെന്ന്് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.

മെയ് ഏഴിനാണ് 30 കാരന്‍ പുനെയില്‍ മടങ്ങി എത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ 17 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. ഇതോടെ 30കാരന്റെ കൈവശം ഉണ്ടായിരുന്ന പണം മുഴുവന്‍ തീര്‍ന്നു. മൊബൈല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പണയം വെച്ചാണ് ഹോട്ടലിന്് പണം നല്‍കിയത്. 

ജൂണ്‍ 13ന് ഡല്‍ഹിയിലെ ലോഡ്ജില്‍ താമസിച്ചപ്പോള്‍ ചെലവഴിച്ച പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് പരാതി. കമ്പനിയുടെ ഓഫീസില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. തന്നെ മര്‍ദ്ദിക്കുകയും തന്റെ സ്വകാര്യഭാഗത്ത് സാനിറ്റൈസര്‍ ഒഴിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സംഘം വിട്ടയച്ച 30കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT