India

ജസ്റ്റിസ് എ കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്പാല്‍ സമിതി അംഗം ജസ്റ്റിസ് എ കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് അജയ് കുമാർ തൃപാഠി (എ കെ തൃപാഠി). 62 വയസ്സായിരുന്നു. ഡൽഹിയിലെ ട്രോമ കെയർ ആശുപത്രിയിൽ വെച്ചാണ് മരണം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും വീട്ടുജോലിക്കാരനും കോവിഡ് ബാധിച്ചിരുന്നു. എന്നാൽ ഇവർക്ക് രോ​ഗം ഭേദമായതായാണ് റിപ്പോർട്ട്. ജസ്റ്റിസ് തൃപാഠിക്ക് വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായതും മരണകാരണമായതായി ആശുപത്രി അധികൃതര്‍ പറയുന്നു.

ജസ്റ്റിസ് തൃപാഠിയുടെ മരണത്തിൽ ലോക്പാൽ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി സി ഘോഷ്, കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അനുശേചിച്ചു. കഴിഞ്ഞവർഷം മാർച്ച് 23 നാണ് ജസ്റ്റിസ് തൃപാഠിയെ ലോക്പാൽ സമിതി അം​ഗമായി നിയമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT