India

വഞ്ചിക്കുന്നുവെന്ന് സംശയം; ലിവിങ് ടുഗതര്‍ പങ്കാളിക്ക് മേല്‍ തിളച്ച വെള്ളമൊഴിച്ച് അന്‍പതുകാരന്‍ 

കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, വാക്കേറ്റത്തിന് പിന്നാലെ തെളച്ച വെള്ളം ഇയാള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ലിവിങ് ടുഗതറിലെ പങ്കാളിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയത്തിന്റെ പേരില്‍ മുപ്പതുകാരിയുടെ മേല്‍ തിളച്ചവെള്ളം ഒഴിച്ച് അന്‍പതുകാരന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരാണ് സംഭവം. 

ഒരു നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് സൂരജ് പ്രഭുദയാലും, നരസിങ്പൂര്‍ സ്വദേശിയായ യുവതിയും. മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതിന് ശേഷം ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. 

എന്നാല്‍ യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയം സൂരജ് പ്രഭുദയാലിന് ബലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, വാക്കേറ്റത്തിന് പിന്നാലെ തെളച്ച വെള്ളം ഇയാള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവില്‍ പോയ സൂരജ് പ്രഭുദയാലിനെ കണ്ടെത്താനായില്ല.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍