India

വനംകൊളളക്കാരന്‍ വീരപ്പന്റെ കൂട്ടാളി സ്‌റ്റെല്ല മേരി പിടിയില്‍; 27വര്‍ഷം ഒളിവില്‍, 'ടാഡ'പ്രകാരം മൂന്നു കേസുകള്‍

കുപ്രസിദ്ധ വനംകൊളളക്കാരന്‍ വീരപ്പന്റെ കൂട്ടാളി കൊല്ലേഗല്‍ സ്വദേശിനി സ്‌റ്റെല്ല മേരി പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു:  കുപ്രസിദ്ധ വനംകൊളളക്കാരന്‍ വീരപ്പന്റെ കൂട്ടാളി കൊല്ലേഗല്‍ സ്വദേശിനി സ്‌റ്റെല്ല മേരി പിടിയില്‍. 27വര്‍ഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് ഇവര്‍ പിടിയിലാകുന്നത്. 

തമിഴ്‌നാട്ടിലെ വനങ്ങളില്‍ നടന്ന 'ഓപ്പറേഷന്‍ കൊക്കൂണിനെ' തുടര്‍ന്ന് കാട്ടു കൊള്ളക്കാരന്‍ വീരപ്പന്‍ വധിക്കപ്പെട്ട് ഏകദേശം 15 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ കര്‍ണാടക പൊലീസിന്റെ പിടിയിലാകുന്നത്. ചാമരാജനഗര്‍ ജില്ലയിലെ ജാഗേരി ഗ്രാമത്തില്‍ നിന്നാണ് 40കാരിയായ സ്‌റ്റെല്ല മേരിയെ പിടികൂടിയത്. കഴിഞ്ഞ 27 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള ടാഡ നിയമപ്രകാരം 1993ല്‍ ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സ്റ്റെല്ല ഒളിവില്‍ പോയത്. വീരപ്പന്റെ അടുത്ത അനുയായിരുന്ന ഇവര്‍ കരിമ്പിന്‍ വയലില്‍ നിന്ന് ആനകളെ ഓടിക്കാന്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായതുമായി ബന്ധപ്പെട്ട കേസിലാണ് ആദ്യം അറസ്റ്റിലായത്. തോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോള്‍ വീരപ്പനുമായും സംഘവുമായും തനിക്കുളള ബന്ധത്തെ കുറിച്ച് ഇവര്‍ വെളിപ്പെടുത്തിയതായി ചാമരാജനഗര്‍ പൊലീസ് സൂപ്രണ്ട് എച്ച് ഡി ആനന്ദ കുമാര്‍ പറഞ്ഞു.

ആദ്യ ഭര്‍ത്താവ് വേലയന്‍ അസുഖം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് താന്‍ മറ്റൊരാളെ വിവാഹം കഴിച്ചതായി സ്‌റ്റെല്ല അറിയിച്ചതായും പൊലീസ് പറഞ്ഞു. ജാഗേരി നിവാസിയായ വേലുസ്വാമിയെയാണ് സ്‌റ്റെല്ല വിവാഹം കഴിച്ചത്.ചെന്നിപുരടോഡിക്ക് സമീപം വാടക സ്ഥലത്ത് കരിമ്പ് കൃഷി ചെയ്താണ് ദമ്പതികള്‍ ജീവിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

പാലാര്‍ ബോംബ് സ്‌ഫോടനം, അനധികൃതമായി ആയുധങ്ങള്‍ കടത്തുക, രാമപുര പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം എന്നി കുറ്റങ്ങള്‍ക്ക് ടാഡ പ്രകാരം മറ്റ് മൂന്ന് കേസുകള്‍ കൂടി സ്‌റ്റെല്ല നേരിടുന്നുണ്ട്.സ്‌റ്റെല്ലയെ കൊല്ലേഗല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നവീന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT